കുടുംബചിത്രം ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ ട്രെയിലറെത്തി

ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ  ട്രെയിലര്‍ പുറത്തിറങ്ങി.

യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്‍റര്‍ടെയ്നര്‍ ചിത്രമാണിത്.

അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മരസ പ്രധാനമായൊരു കഥ പറയുന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് കെ. കുമാര്‍. നാദിര്‍ഷയാണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.

Related posts

Leave a Reply

*