തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാഡമിയില്‍ നിന്ന് എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന് രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന് ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി നേരത്തെ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. എന്നാല്‍, മോഹന്‍ലാലിനെ അതിഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ്ദാന ചടങ്ങ്.
