കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍കിളികളെ നേരിടാന്‍ സി.പി.എമ്മും സമരത്തിലേക്ക്. നാട് കാവലെന്ന പേരില്‍ നടത്തുന്ന സമരത്തിനായി സി.പി.എം കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കും. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് സി.പി.എം മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
25ന് കേരളത്തിലെ വിവിധ സംഘടനകള്‍ വയല്‍കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മും പ്രത്യക്ഷ സമരവുമായി വയല്‍കിളികല്‍ക്കെതിരെ രംഗത്തു വരുന്നത്.
കഴിഞ്ഞദിവസം മന്ത്രി ജി സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും വയല്‍കിളികളുടെ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. കീഴാറ്റൂരിലേത് വയല്‍കിളികളല്ല, വയല്‍ കഴുകന്‍മാരെന്നായിരുന്നു ജി സുധാകരന്‍റെ പ്രസ്താവന. എന്നാല്‍ സുധാകരന് തിമരം ബാധിച്ചുവെന്നായിരുന്നു ഇതിനോട് വയല്‍കിളികളുടെ മറുപടി.
