ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. രാവിലെ മുതല്‍ ഇരുവരേയും കാണാനില്ലായിരുന്നു. വിവരം തിരക്കാന്‍ മകള്‍ ഫോണ്‍വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച നിലയിലും മോഹനന്‍റേത് ഫാനില്‍ തൂങ്ങിയ നിലയിലുമാണ്.  ഇന്‍ക്വസ്റ്റിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് വട്ടിയൂര്‍കാവ് പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*