രണ്ടര രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ വിപണിയിലിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജന്‍ഔഷധി സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിച്ച്‌ വലിയൊരു മാറ്റത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ നാപ്കിനുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. രാജ്യത്ത് ഇതാദ്യമായാണ് സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയിലിറങ്ങുന്നത്.

ദിനംപ്രതി നാപ്കിനുകളുടെ വില കമ്പനികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായാണ് വില കുതിച്ചുയരുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപയ്ക്ക് നാപ്കിനുകള്‍ വിപണിയില്‍ ഇറക്കിയത്. അന്തരീക്ഷ വായുവുമായി സമ്ബര്‍ഗത്തില്‍ ഏര്‍പ്പെടുമ്ബോള്‍ നശിക്കുന്നതിനാല്‍ ജന്‍ഔഷധി നാപ്കിനുകള്‍ പരിസ്ഥിതി സൗഹൃദവുമാണ്.

ഗുണ നിലവാരം കുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്ന 58 ശതമാനം സ്ത്രീകള്‍ക്ക് മൂത്രാശയ രോഗങ്ങള്‍ അടക്കം പിടിപിടുന്നത് സര്‍വെയില്‍ വ്യക്തമായിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും സ്വച്ഛഭാരത് അഭിയാന്‍ ലക്ഷ്യവും ഒന്നിച്ച്‌ നേടുന്നതാണ് ജന്‍ഔഷധി നാപ്കിനുകള്‍. പെര്‍ പാഡിന് വെറും രണ്ടര രൂപയാണ് വില.  ഇനി 50 രൂപ വിലവരുന്ന പാഡുകള്‍ തന്നെ ഉപയോഗിക്കണം എന്ന് വാശി പിടിക്കുന്നവര്‍ സമീപമുള്ള അല്ലെങ്കില്‍ പരിചയത്തിലുള്ള ഇപ്പോഴും പഴന്തുണി ഉപയോഗിച്ച്‌ ആ ദിവസങ്ങള്‍ തള്ളി നീക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ വിവരം കൈമാറാം.

prp

Related posts

Leave a Reply

*