2021ല്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്‌ആര്‍ഒ

ബംഗളൂരു: ഇന്ത്യ 2021 ഡിസംബറോടെ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് അറിയിച്ച്‌ ഐ.എസ്.ആര്‍.ഒ. പദ്ധതി വിജയകരമായാല്‍ സ്വന്തമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ എന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ അഭിപ്രായപ്പെട്ടു. ഗഗന്‍യാന്‍ പദ്ധതിയുമായി സഹകരിക്കാന്‍ റഷ്യയും ഫ്രാന്‍സുമായും ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിശദപരിശീലനം റഷ്യയിലാകുമെന്നാണ് സൂചന. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ. ശിവന്‍ പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ […]

അന്യഗ്രഹ ജീവികള്‍ ഉടന്‍ ഭൂമിയിലേക്ക് എത്തുമെന്ന് സൂചന; ഇതിനോടകം ലഭിച്ചത് നിരവധി സിഗ്നലുകള്‍

കാനഡ:  ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ഉത്തരം ഉടന്‍ ലഭിച്ചേക്കാം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്‍റന്‍സിറ്റി മാപ്പിംഗ് എക്‌സ്പിരിമെന്‍റ് ടീമിലെ ശാസ്ത്രജ്ഞര്‍. ഇതിനോടകം നിരവധി തവണ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമായിരുന്നില്ല. ഭൂമിക്ക് പുറത്ത് നിന്നാണ് എത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. ഫാസ്റ്റ് റേഡിയോ ബേസ്റ്റ് എന്ന് വിളിക്കുന്ന റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്കെത്തിയത്. ഒരേ ദിശയില്‍ […]

ചരിത്ര നിമിഷം; ചന്ദ്രന്‍റെ മറുവശത്ത് വാഹനമിറക്കി ചൈന

ബെയ്ജിങ്: ആദ്യമായി ചന്ദ്രന്‍റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചരിത്രം സൃഷ്ടിച്ച് ചൈന. ചൈനയുടെ ചാങ് 4 വാഹനമാണ് ബെയ്ജിങ് സമയം വ്യാഴാഴ്ച രാവിലെ 10. 26ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളില്‍ ഒന്നാണ് ചാങ് 4 പദ്ധതി. സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013 ല്‍ ചൈനയും ഒരുവാഹനം ചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് […]

അതിവേഗ ചാര്‍ജിംഗില്‍ പുതിയ ടെക്നോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ വണ്‍പ്ലസ്

അതിവേഗ ചാര്‍ജിംഗില്‍ പുതിയ ടെക്നോളജിയെ വിപണിയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വാര്‍പ്പ് ചാര്‍ജ് 30 എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത് പുതിയ അതിവേഗചാര്‍ജിംഗ് അഡാപ്റ്റര്‍ വണ്‍പ്ലസിന്‍റെ 6T മൿലാരന്‍ എഡിഷനൊപ്പമാണ് ഇതിനെ വിപണിയില്‍ അവതരിപ്പിച്ചത്. 30 വാട്ട് അതിവേഗ ചര്‍ജിംഗ് വിഭാഗത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാരുമില്ല എന്നാണ് വണ്‍പ്ലസ് അവകാശവാദം ഉന്നയിക്കുന്നത്. ഫോണ്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ചാര്‍ജ് വെറും 20 മിനിറ്റുകള്‍കൊണ്ട് നല്‍കും എന്നതാണ് വാര്‍പ് ചാര്‍ജ് 30 അഡാപ്റ്ററിന്‍റെ പ്രത്യേകത. സയന്‍സ് […]

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി രംഗത്ത്

പുതുവര്‍ഷത്തില്‍ പുതിയ രൂപത്തില്‍ എല്‍ജി ടിവികള്‍ രംഗപ്രവേശനം ചെയ്യുന്നു. ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എല്‍ജി എത്തുന്നത് . ഇതുവഴി വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എല്‍സിഡി സ്ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്ക്രീനാണ് മറ്റൊരു പ്രത്യേകത. ചൈനീസ് […]

റിയല്‍മി യു 1 ഇന്ത്യയില്‍ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും

കഴിഞ്ഞ ഒക്ടോബറിലാണ് റിയല്‍മി യു 1 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണ്‍ ഇന്ന് മുതല്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. 11,999 രൂപയാണ് ഫോണിന് വില വരുന്നത്. കറുപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 19:5:9 ആസ്പെക്‌ട് റേഷ്യോയില്‍ 2340×1080 6.3 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ചെറിയ വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ചും ഫോണിന്‍റെ മുന്‍വശത്ത് കാണാം. മീഡിയടെക് ഹെലിയോ പി 70 പ്രൊസസറാണ് ഫോണിന്‍റെ പ്രധാന സവിശേഷത. രണ്ട് സ്റ്റോറേജ് വാരിയന്‍റുകളുള്ള ഫോണിന്‍റെ മെമ്മറി മൈക്രോ […]

ഇനി അതിവേഗ ഇന്‍റര്‍നെറ്റ്; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്‍റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഏരിയന്‍ 5 റോക്കറ്റിനുള്ളത്. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയുടെ ഇന്‍റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11 ന്‍റെ പ്രാഥമിക ലക്ഷ്യം. ഗ്രാമീണ […]

ചൊവ്വയുടെ രഹസ്യങ്ങള്‍ തേടി ഇന്‍സൈറ്റ് പറന്നിറങ്ങി

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8കോടി കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയില്‍ വിജയകരമായി ഇറങ്ങിയത്. ഇന്‍റീരിയര്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്‍റെ ചുരുക്കമാണ് ഇന്‍സൈറ്റ്. ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്‍റെ ലക്ഷ്യം. ചൊവ്വയില്‍ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തില്‍ സജ്ജമാണ്. ഇന്‍സൈറ്റിന് ഏകദേശം  358 കിലോ ഭാരമുണ്ട്. […]

സാംസങ് ഗാലക്‌സി A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാഡ് റിയര്‍ ഫേസിങ് ക്യാമറകളോടു കൂടിയ സാംസങ് ഗാലക്‌സി  A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലും ഫ്ലിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വാരിയന്‍റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 18:5:9 ആസ്പെക്‌ട് റേഷ്യോ, 2220×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി […]

ഷവോമി റെഡ്മി നോട്ട് 6 പ്രോ ആദ്യവില്‍പ്പന ഫ്ലിപ്കാര്‍ട്ടില്‍ നവംബര്‍ 23ന്

ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണിന്‍റെ ആദ്യവില്‍പ്പന നവംബര്‍ 23ന് ആരംഭിക്കും. 12 മണി മുതലാണ് വില്‍പ്പന ആരംഭിക്കുക. 19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്ട്ഫോണിനെ വ്യത്യസ്തമാക്കുന്നു. കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും. 6.18 ഇഞ്ച് ഫുള്‍ എഫ്‌എച്ച്‌ഡി […]