‘ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരില്‍ കൊല്ലത്തെ വേളാങ്കണ്ണി പള്ളിയിലേക്ക് ബോംബ് ഭീഷണിക്കത്ത് ‘; കളക്‌ട്രേറ്റ് ബോംബ് ഭീഷണിക്കേസില്‍ പിടിയിലായവര്‍ ചില്ലറക്കാരല്ല

കൊല്ലം: കളക്‌ട്രേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിക്കത്തയച്ച കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ മുമ്ബും സമാനമായ ആരോപണങ്ങള്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് ഭീഷണിക്കത്ത് അയച്ച്‌ ഭീതി പരത്തിയത്. എട്ടു വര്‍ഷം മുമ്ബ് കൊല്ലം കെഎസ്‌ആര്‍ടിസിക്ക് സമീപത്തെ വേളാങ്കണ്ണി പള്ളി ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പേരില്‍ ഷാജന്‍ ഭീഷണിക്കത്തെഴുതിയിരുന്നു. അന്നത്തെ പള്ളി വികാരിയോടുള്ള വിരോധമാണ് അത്തരത്തില്‍ കത്തെഴുതാന്‍ കാരണം. ജെ പി എന്ന പേരിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം […]

തുര്‍ക്കി ഭൂകമ്ബം: ഘാന താരം അറ്റ്സു രക്ഷപ്പെട്ടിട്ടില്ലേ? ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് വെളിപ്പെടുത്തല്‍

തുര്‍ക്കി ആഭ്യന്തര ലീഗില്‍ ഹതായസ്പോറിനായി കളിക്കുന്ന ഘാന ദേശീയ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ക്ലബ് ഡയറക്ടര്‍. താരത്തെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എവിടെയുണ്ടെന്ന അന്വേഷണം തുടരുകയാണെന്നും താരത്തിന്റെ വക്താവും അറിയിച്ചു. 31കാരനെ പുറത്തെത്തിച്ചെന്നും ആശുപത്രിയിലാണെന്നും നേരത്തെ ഘാന ഫുട്ബാള്‍ ഫെഡറേഷനും ആഫ്രിക്കന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷനും അറിയിച്ചിരുന്നു. ക്ലബ് വൈസ് പ്രസിഡന്റും കണ്ടെത്തിയെന്ന് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, ഇതുപ്രകാരം നടത്തിയ അന്വേഷണങ്ങളില്‍ 31കാരനെ കണ്ടെത്താനായില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ക്ലബ് സ്പോര്‍ടിങ് ഡയറക്ടര്‍ താനിര്‍ സാവുത്തും കെട്ടിടാവശഷിട്ങ്ങള്‍ക്കടിയില്‍ […]

രാജസ്ഥാനില്‍ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു

ജയ്പുര്‍: കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉടമയെ കൊന്നതോടെ ഒട്ടകത്തെ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. കെട്ടിയിട്ടിരുന്ന ഒട്ടകം മറ്റൊരു ഒട്ടകത്തിന്റെ അടുത്തേക്ക് പോകുന്നതിനായി കയര്‍ പൊട്ടിച്ച്‌ ഓടുകയായിരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനിടെ ഒട്ടകം അക്രമസക്തമായി ഉടമയെ ആക്രമിക്കുകയായിരുന്നു. ഉടമയെ ചവിട്ടിവീഴ്ത്തിയ ഒട്ടകം ഉടമയുടെ കഴുത്തില്‍ കടിച്ച്‌ മുകളിലേക്കുയര്‍ത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേര്‍പെട്ടു. ഉടമയുടെ തല കടിച്ചെടുത്ത ഒട്ടകം […]

എം.എച്ച്‌ 17 ദുരന്തം : മിസൈല്‍ നല്‍കിയത് പുട്ടിനെന്ന് സൂചന

ആംസ്റ്റര്‍ഡാം : 2014ല്‍ യുക്രെയിന് മീതെ പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 എം.എച്ച്‌ 17 വെടിവച്ച്‌ വീഴ്ത്തിയ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെതിരെ അന്വേഷണ സംഘം. വിമാനം തകര്‍ത്ത മിസൈല്‍ പുട്ടിന്റെ ഉത്തരവോടെ വിതരണം ചെയ്യപ്പെട്ടതാണെന്നതിന്റെ ശക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. 2014 ജൂലായ് 17നായിരുന്നു 298 നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തം. കിഴക്കന്‍ യുക്രെയിനില്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ അനുകൂല വിമത ഗ്രൂപ്പുകളും യുക്രെയിന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം അരങ്ങേറവെയാണ് […]

ബ്രീട്ടീഷ് പാര്‍ലമെന്‍്റില്‍ യുക്രെയ്ന്‍ പ്രസിഡന്‍്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദര്‍ശനം എന്ന് റിപ്പോര്‍ട്ടുകള്‍

യുക്രെയ്ന്‍-റഷ്യന്‍ പ്രശ്നം തുടരുന്നതിനിടെ ബ്രിട്ടനിലെത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡമിര്‍ സെലന്‍സ്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിനെ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സ്വീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെയും സന്ദര്‍ശിച്ച സെലന്‍സ്കി ബ്രിട്ടീഷ് പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. 900 വര്‍ഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടനവധി ജനപ്രതിനിധികളും ജീവനക്കാരുമാണ് എത്തിയത്. റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ന്‍ സേനയുടെ ധൈര്യത്തിന് […]

ഇന്ധന സെസിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് ബാരിക്കേഡ് വച്ച്‌ പ്രതിരോധിച്ചു. എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനു നേര്‍ക്ക് കല്ലേറും ചീമുട്ടയും തക്കാളിയേറും നടന്നു. പോലീസ് ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് അതിനു മുകളില്‍ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു. സമാധാനപരമായ സമരമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും […]

ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; വാടക നല്‍കിയത് 38 ലക്ഷം രൂപ; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍, പരാതി

കൊല്ലം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, വാടകയായി 38 ലക്ഷത്തോളം രൂപ നല്‍കിയെന്നുമാണ് ആക്ഷേപം. ചിന്തയുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലന്‍സിനും ഇഡിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. […]

തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്ബബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്. നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്ബത്തികസഹായവും നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദാര്യത്തിന് “ദോസ്ത്” എന്നാണ് തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ വിശേഷിപ്പിച്ചത്. തുര്‍ക്കിയിലേക്ക് സഹായം […]

ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ഗുണകരം ; പുതിയ പഠനം

Photo: pixabay പരമ്ബരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഉപേക്ഷിച്ച്‌ ആളുകള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിയ്ക്കുകയാണ്. ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് ഇതുസംബന്ധിച്ച്‌ ഗവേഷണം നടത്തിയത്. ഇലക്‌ട്രിക് കാറുകള്‍, വായു മലിനീകരണം, ആരോഗ്യം എന്നിവ ബന്ധിപ്പിക്കുന്നതിന് ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വാധീനം യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ ഡേറ്റകള്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്. പൊതുവായി ലഭ്യമായ […]

പരസ്പരം ഫോണില്‍ വിളിക്കരുത്, വേണമെങ്കില്‍ മെസേജ് അയച്ചോളൂ! ഭൂകമ്ബത്തിന് പിന്നാലെ തുര്‍ക്കി ആഭ്യന്തര മന്ത്രിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നു

തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ അയ്യായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ സഹായവുമായി തുര്‍ക്കിയിലേക്ക് പ്രവഹിക്കുമ്ബോള്‍ ഭൂകമ്ബത്തിന് പിന്നാലെ തുര്‍ക്കി ഭരണാധികാരികള്‍ നല്‍കിയ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഴിവതും ഫോണ്‍ കോളുകള്‍ ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കൂ, അത്യാവശ്യത്തിന് മെസേജ് അയക്കൂ എന്നാണ് ഭരണാധികാരികള്‍ അറിയിച്ചത്. സുപ്രധാന സാഹചര്യങ്ങളിലൊഴികെ കോളുകള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് തുര്‍ക്കി സര്‍ക്കാരിലെ മന്ത്രാലയങ്ങള്‍ അറിയിപ്പു നല്‍കി. ഇനി ഫോണില്‍ വിളിക്കുന്നെങ്കില്‍ കുറച്ച്‌ […]