തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നു; സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിനെതിരെ നടപടി; യാത്രക്കാര്‍ പെരുവഴിയില്‍

തൃശൂര്‍: സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. കണ്ണൂര്‍ – അടിമാലി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് വെച്ച്‌ നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ റദാക്കിയത്. ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാര്‍ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയത്. അതേസമയം ഓപ്പറേഷന്‍ ഫോക്കസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആയിരത്തിലിധികം ബസുകള്‍ക്കെതിരെയാണ് ദിനംപ്രതി നടപടിയെടുക്കുന്നത്. ഇന്നലെ മാത്രം […]

വയനാട്ടില്‍ കനത്ത മഴ; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, രസിപ്പുഴ കരകവിഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കനത്തമഴ തുടരുന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നടവയല്‍ നെയ്ക്കുപ്പ കോളനിയിലും പേരൂര്‍ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളില്‍ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

‘ശിവശങ്കര്‍ താലിചാര്‍ത്തി; തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു’- ‘ചതിയുടെ പത്മവ്യൂഹ’‍മെന്ന ആത്മകഥയില്‍ സ്വപ്ന‍ സുരേഷ്

തിരുവനന്തപുരം: ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്നസുരേഷിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നു. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പേര് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്. ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയതായും തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം ലഭിക്കാന്‍ ഉപയോഗിച്ചെന്നും ആത്മകഥയില്‍ ആരോപണമുണ്ട്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ തന്‍റെ കഴുത്തില്‍ ശിവശങ്കര്‍ താലികെട്ടിയെന്നും ജീവിതത്തില്‍ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുനല്‍കിയതായും സ്വപ്ന സുരേഷ് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്‍റെ പങ്കില്ല എന്ന ശബ്ദസന്ദേശം താന്‍ നല്‍കിയത് തുടര്‍ഭരണം […]

കോവളത്തേക്ക് ഒരേ കാറില്‍ സഞ്ചരിക്കുമ്ബോള്‍ മര്‍ദ്ദിച്ചു: കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അദ്ധ്യാപിക

തിരുവനന്തപുരം: പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച്‌ മര്‍ദ്ദിച്ചെന്ന പരാതിയുമായി അദ്ധ്യാപിക. വ്യക്തിപരമായി സൗഹൃദമുള്ള എം എല്‍ എയുമായി ഒരേവാഹനത്തില്‍ സഞ്ചരിക്കുമ്ബോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്. കോവളം സി ഐയാണ് പരാതിയെക്കുറിച്ച്‌ അന്വേഷിക്കുന്നത്. എന്നാല്‍ അദ്ധ്യാപിക ഇതുവരെ വിശദമായ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി ലഭിക്കുന്ന മുറയ്ക്ക് മുന്നോട്ടുപോകുമെന്നും പൊലീസും പറയുന്നു. എന്നാല്‍ അദ്ധ്യാപികയുടെ പരാതിയെ എല്‍ദോസ് കുന്നപ്പിള്ളി […]

Ukrain; യുക്രൈയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ

റഷ്യയുമായി സംഘര്‍ഷം തുടരുന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്ബര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്‍റേത് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്‌ഫോടന പരമ്ബര. കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്‌നിയന്‍ എമര്‍ജന്‍സി […]

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്ബാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india ) മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്ബാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍. അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ […]

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലു വയസ്സായ പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 10 പേര്‍ പരുക്കേറ്റ്‌ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഫയര്‍ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് ഇരു നില കെട്ടിടം തകരാന്‍ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം.

പലനിറം വേണ്ട; വെള്ളയും നീലയും മാത്രം, ടൂറിസ്റ്റ് ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി

കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. ജനുവരി ഒന്നുമുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കും. നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കും. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് […]

കാസര്‍ഗോഡ് കുമ്ബള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു

കാസര്‍ഗോഡ്: കുമ്ബള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്.കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 വയസിലേറെ പ്രായമുണ്ട്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് […]

ഉക്രയ്‌നില്‍ മിസൈല്‍വര്‍ഷം ; സപൊറിഷ്യയില്‍ 12 മരണം

കീവ് തെക്കന്‍ ഉക്രയ്നിലെ സപൊറിഷ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ 12 മരണം. വിവിധ മേഖലകളിലെ ആക്രമണങ്ങളില്‍ 68 പേര്‍ക്ക് പരിക്കുണ്ട്. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച്‌ കടല്‍പ്പാലത്തിലെ സ്ഫോടനത്തിനു പിന്നാലെയാണ് ശക്തമായ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പാര്പ്പിടസമുച്ചയങ്ങളും വീടുകളും തകര്‍ന്നു. പരിക്കേറ്റ് അമ്ബതിലധികംപേര്‍ ചികിത്സയിലാണ്. വ്യവസായനഗരമായ സപൊറിഷ്യയില്‍ ഏഴ് മിസൈല്‍ പതിച്ചു. അഞ്ചുനില കെട്ടിടം നിലംപൊത്തി. മരണനിരക്ക് ഉയര്‍ന്നേക്കും. നേരത്തെ സപൊറിഷ്യയില്‍ വാഹനവ്യൂഹത്തിനുനേരെ നടന്ന ഷെല്ലാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ഉക്രയ്ന്‍ ആരോപിച്ചു. […]