‘ദ ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ട്രെയിലര്‍ പുറത്തിറങ്ങി

‘ദ ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ്’  ഹൊറര്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്തംബര്‍ 21 ന് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്റേറുകളിലെത്തിക്കുന്നത്. 1973 ല്‍ ജോണ്‍ ബെല്ലേഴ്‌സ് എഴുതിയ ഗോഥിക് ഹൊറര്‍ നോവലിനെ ആസ്പദമാക്കി എഡ്വേര്‍ഡ് ഗോറിയ ചിത്രീകരിച്ച സിനിമയാണ് ‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട്’. ജാക് ബ്ലാക്ക്, കേറ്റ് ബ്ലാഞ്ചറ്റ്, ഓവന്‍ വാക്കറോ, റെനി എലിസ് ഗോള്‍ഡ്‌സ്‌ബെറി, സണ്ണി സുള്‍ജിക്, കൈല്‍ മക്‌ലക്ലന്‍ എന്നിവരാണ് […]

വ്യത്യസ്ത വേഷത്തില്‍ ടൊവീനോ; തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​

ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ടൊവീനോ തോമസ്​ നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്ത്​. ഒരു ചെയിന്‍ സ്​മോക്കറുടെ കഥപറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സെക്കന്‍ഡ്​ ഷോയ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ […]

വലാക്ക് എന്ന കന്യാസ്ത്രീ എങ്ങനെ ദുരാത്മാവായി? ‘ദ നണ്‍’ ടീസര്‍ കാണാം

വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്‍റെ പുതിയ ചിത്രം ആയ ‘ദ നണ്‍’ ന്‍റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു അമേരിക്കന്‍ സാങ്കല്‍പ്പിക ഹൊറര്‍ ചിത്രമാണ് ‘ദ നണ്‍’. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദ നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി (ദ ഹാലോ)യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാന്‍, […]

ഇത് രണ്‍ബീര്‍ അല്ല, സഞ്ജയ് ദത്ത്; ‘സഞ്ജു’വിന്‍റെ ട്രെയിലര്‍ എത്തി

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലര്‍ പുറത്ത്. രണ്‍ബീര്‍ കപൂറിന്‍റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ശരീരഭാഷയിലും ഗംഭീര മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ […]

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘മൗഗ്ലി’ ട്രെയിലര്‍ പുറത്തിറങ്ങി

റുഡ്യാര്‍ഡ് കിപ്ലിംഗിന്‍റെ വിശ്വവിഖ്യാത നോവല്‍ ജംഗിള്‍ ബുക്കിനെ ആധാരമാക്കി മറ്റൊരു ഹോളിവുഡ് ചിത്രം കൂടി റിലീസിനെത്തുന്നു. മൗഗ്ലി എന്നാണ് ചിത്രത്തിന്‍റെ പേര്. വാര്‍ണര്‍ ബ്രോസ് നിര്‍മ്മിക്കുന്ന മൗഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആന്‍ഡി സെര്‍കിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ ബെയ് ലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേറ്റ് ബ്ലഞ്ചറ്റ്, ഫ്രിഡ പ്രിന്‍റോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടനും സംവിധായകനുമായ ആന്‍ഡി സെര്‍കിസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി. 2016ല്‍ പുറത്തിറങ്ങിയ ഡിസ്നി പതിപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് വാര്‍ണര്‍ ബ്രദേര്‍സ് ഈ […]

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ‘നീരാളി’യുടെ ട്രെയിലര്‍ പുറത്ത്

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവെച്ചത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലറിലും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു. ജൂണ്‍ 14ന് തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ […]

ഗ്ലാമറസായി തമന്ന വീണ്ടും; ‘നാ നുവ്വെ’ ട്രെയിലര്‍ കാണാം

തെന്നിന്ത്യന്‍ ഹോട്ട് താരം തമന്ന ഇപ്പോള്‍ തെലുങ്കില്‍ താരമാകുകയാണ്. തമന്നയുടെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘നാ നുവ്വെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് തമന്ന എത്തുന്നത്. കല്യാണ്‍ റാം ആണ് ചിത്രത്തിലെ നായകന്‍. ചോക്ലേറ്റ് പ്രണയം തന്നെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രണയത്തിനിടയിലെ സംഘട്ടന രംഗങ്ങളും പിണക്കങ്ങളും വേദനകളുമാണ് ട്രെയിലറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിന് ഒരു മടിയും കാണിക്കാത്ത തമന്ന ഈ ചിത്രത്തിലും കുറവല്ല. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പിസി […]

പെണ്ണിന്‍റെ വിചാരങ്ങളും വികാരങ്ങളും സ്വപ്‌നങ്ങളുമായി ഞാന്‍ മേരിക്കുട്ടി; ട്രെയിലര്‍ പുറത്ത്

എന്‍റെ ശരീരം ആണിന്‍റെയാണ് എന്നാല്‍ എന്‍റെ വികാരം പെണ്ണിന്‍റെയാണ്.. ഞാന്‍ മേരിക്കുട്ടി..ജയസൂര്യയുടെ ‘ഞാന്‍ മേരിക്കുട്ടി’ പ്രേക്ഷകര്‍ക്ക് ആവേശം പകരുകയാണ്. ട്രെയിലര്‍ ഒരു ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. പോസിറ്റീവ് കമന്റുകളാണ് മേരിക്കുട്ടിക്ക് ലഭിക്കുന്നത്. ജയസൂര്യ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാം. കഥാപാത്രങ്ങളില്‍ പുതുമകള്‍ കൊണ്ടുവന്ന് പലപ്പോഴും ജയസൂര്യ എന്ന നടന്‍ നടനവിസ്മയം തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയസൂര്യയില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കുന്നതും പതിന്മടങ്ങാണ്. ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുമ്പോള്‍ അത്തരം വിഭാഗക്കാര്‍ക്ക് സംഭവിക്കുന്ന ദുരനുഭവങ്ങളും പ്രതിബദ്ധതകളുമാണ് മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. രഞ്ജിത് […]

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി ; ട്രെയിലര്‍ പുറത്തിറങ്ങി

രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജിവിആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജി രാജു ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത് സംഗീതം നല്‍കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

ഈ.മ.യൗ മേയ് 4ന് തിയേറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. മേയ് നാലിന് ഈ.മ.യൗ തിയേറ്ററുകളിലെത്തും. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. മരണവീട് പശ്ചാത്തലമാക്കിയ ആക്ഷേപഹാസ്യ ചിത്രമാണിത്. ഒരു കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കൊച്ചി പ്രധാന ലൊക്കേഷനാക്കി പതിനെട്ട് ദിവസം […]