ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന് ഫെമിനിസ്റ്റുകള് തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്റെ അര്ത്ഥം ആര്ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു. ‘ഫെമിനിസത്തിന്റെ അര്ത്ഥമെന്തെന്ന് ആര്ക്കുമറിയില്ല. പുരുഷനേക്കാള് നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്പ്പെടെ […]
Category: Film News
കലാഭവന് മണി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം; മരണത്തില് ദുരൂഹത തുടരുന്നു
ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന് കലാഭവന് മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്ത്തനം എന്നിങ്ങനെ മലയാള സിനിമയില് കലാഭവന് മണി സ്പര്ശിക്കാത്ത തലങ്ങളുണ്ടാവില്ല. ഒരു സ്കൂളിന്റെയും ഇന്സ്റ്റിറ്റ്യൂട്ടിന്റെയും പിന്ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്ഡില് ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില് പിടിമുറുക്കുമ്പോള് തകര്ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു. […]
ദിലീപിന്റെ ആശീര്വാദത്തോടെ കാവ്യഎത്തുന്നു; തിരിച്ചുവരവ് സിനിമയിലേക്കല്ല
ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്. ചന്ദ്രനുദിക്കുന്ന ദിക്കില് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്. ഇവര്ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള് ബോക്സോഫീസില് നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്. മുന്നിര താരങ്ങള്ക്കും സംവിധായകര്ക്കുമൊപ്പമെല്ലാം പ്രവര്ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില് നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്റെ താല്പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള് അറിയിച്ചിരുന്നു. […]
മേരിക്കുട്ടി കാരണം കിട്ടിയ സ്കിന് അലര്ജിക്ക് ഇയാള് ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു; ജയസൂര്യയെപ്പറ്റി സുഹൃത്ത് രഞ്ജിത്ത് പറയുന്നു
പോയ വര്ഷങ്ങളില്, പലപ്പോഴും പല കഥാപാത്രങ്ങളുമായി സംസ്ഥാന സര്ക്കാരിന്റെ മികച്ച നടനുള്ള മത്സരത്തില് ജയസൂര്യയുണ്ടായിരുന്നു. പക്ഷേ, അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു. പ്രത്യേക പരാമര്ശങ്ങളില് തൃപ്തനായി. എന്നാല്, ആ മാറ്റിനിര്ത്തപ്പെടലുകളുടെയൊക്കെ നഷ്ടം നികത്തുന്നതായി ഈ വര്ഷം അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനെന്ന ബഹുമതി. ക്യാപ്റ്റനിലെയും ഞാന് മേരിക്കുട്ടിയിലെയും ഒന്നിനൊന്നു വേറിട്ട രണ്ടു കഥാപാത്രങ്ങള്ക്ക്, 2018 ലെ മികച്ച നടനുള്ള സംസ്ഥാന സര്ക്കാര് പുരസ്കാരം ജയസൂര്യയ്ക്കു സമ്മാനിക്കുമ്പോള് അത് ആ നടന്റെ പതറാത്ത പരിശ്രമങ്ങള്ക്കു കൂടിയുള്ള അഭിനന്ദനമായി. അതിന്റെ […]
നിക് ജൊനാസ് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രം, മടുക്കുമ്പോള് ഉപേക്ഷിക്കും; വിമര്ശനവുമായി ആരാധകര്
ഇംഗ്ലീഷ് ഗായകനും നടനുമായ നിക് ജൊനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് നിക്കിന്റെ ആരാധകര്ക്കത്ര രസിച്ചിട്ടില്ല. വിവാഹം തീരുമാനിച്ചതു മുതല്, ‘ഈ കല്യാണം വേണ്ട’ എന്നാണ് ആരാധകര് നിക്കിനോട് സോഷ്യല് മീഡിയയില് ആവശ്യപ്പെട്ടത്. അപ്പോള് മുതല് വിവാദങ്ങളും കലശലായി. എന്നാല് വിവാഹം കഴിഞ്ഞ് മാസങ്ങള് പിന്നിട്ടിട്ടും പ്രിയങ്കയ്ക്കെതിരെയുള്ള ‘നിക് സ്നേഹി’കളുടെ കലിപ്പ് ശമിക്കുന്നില്ല. താന് ഓസ്കര് വേദിയിലെത്തിയതിന്റെ ചിത്രങ്ങള് പ്രിയങ്ക കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെയാണ് വിമര്ശകരുടെ പുതിയ ബഹളം. […]
അജിത്തിനെ പോലെ ശാലിനിയും ഇത്രയും സിംപിളാണോ?; താരത്തിന്റെ കയ്യിലെ ഫോണ് കണ്ട് ഞെട്ടി ആരാധകര്
ചെന്നൈ: ബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള് സമ്മാനിച്ച തെന്നിന്ത്യന് താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന് നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര് ഹിറ്റായിരുന്നു. ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല് തമിഴ് നടന് അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില് നിന്നും പൂര്ണമായും മാറി നില്ക്കുകയാണ് ശാലിനിയിപ്പോള്. […]
96 ന്റെ കന്നഡ റീമേക്കില് തിളങ്ങി ഭാവന; പുതിയ ലൊക്കേഷന് ചിത്രങ്ങള് വൈറല്
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ’96’ കഴിഞ്ഞ വര്ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് 96. തമിഴില് വലിയ വിജയമായ 96ന്റെ കന്നഡ, തെലുങ്ക് റീമേക്കുകളാണ് അണിയറയില് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 96 ന്റെ കന്നഡ റീമേക്കിന് ’99’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില് എത്തുന്ന ചിത്രത്തില് കന്നഡത്തിലെ ഗോള്ഡന് സ്റ്റാര് ഗണേഷാണ് നായകവേഷത്തില് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന് ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് […]
‘മൊതലെട്ക്കണയാണാ സജീ..’ കുമ്പളങ്ങിയിലെ ഹിറ്റ് സീന് പുറത്ത് വിട്ട് അണിയറ പ്രവര്ത്തകര്- video
കുമ്പളങ്ങി നൈറ്റ്സിലെ സജിയുടേയും ബോബിയുടേയും ഹിറ്റ് സീന് പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്ത്തകര്. സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ചേട്ടാന്ന് വിളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില് ഇപ്പോഴും നിറഞ്ഞ സദസ്സില് പ്രദര്ശനം തുടരുകയാണ്. ഇംഗ്ലീഷ് റോക്ക് ബാന്ഡ് ആയിരുന്ന ‘ബീറ്റില്സി’ന്റെ ‘അബ്ബേ റോഡ്’ എന്ന ആല്ബം കവറിന്റെ മാതൃകയിലാണ് കുമ്പളങ്ങി നൈറ്റ്സിന്റെ […]
ഒരുപാട് തോല്വികള് കണ്ടാണ് ഇവിടെ വരെ എത്തിയത്, അതുകൊണ്ട് ഇതൊരു വലിയ വിജയമാണ്: ജോജു ജോര്ജ്
കൊച്ചി: അവാര്ഡിനു പരിഗണിച്ചതുതന്നെ വലിയ അവാര്ഡ് ആണെന്ന് മികച്ച സ്വഭാവനടനുളള പുരസ്കാരം സ്വന്തമാക്കിയ ജോജു ജോര്ജ്. ‘ജീവിതത്തില് സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള് ആലോചിക്കുമ്പോള് ഈ പട്ടികയില് പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാര്ഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.’അവാര്ഡ് നേട്ടത്തില് ജോജു പറഞ്ഞു. ‘ഈ അവാര്ഡ് പ്രഖ്യാപനത്തിനു മുമ്പേ ഞാന് സന്തോഷത്തിലായിരുന്നു. മലയാളത്തിലെ വലിയ നടന്മാര്ക്കൊപ്പം മത്സരിക്കുന്നു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ അവാര്ഡ് ആണ്. കിട്ടിയതെല്ലാം ബോണസ് ആണ്. […]
‘പുരസ്കാരം ബാപ്പയ്ക്ക് സമര്പ്പിക്കുന്നു, സുഡാനി ടീമിനും നന്ദി’: സൗബിന് ഷാഹിര്
കൊച്ചി: മികച്ച നടനുള്ള പുരസ്കാര നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൗബിന് ഷാഹിര്. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ പ്രകടനത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന് സുഡാനിയില് അവതരിപ്പിച്ചത്. ‘സുഡാനി ടീമിന് നിരവധി അവാര്ഡുകള് കിട്ടിയതില് സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാര്ഡ് കിട്ടിയതില് സന്തോഷം. ഞാന് മേരിക്കുട്ടിയില് ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില് സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി എന്നെ ചേര്ത്തത് ബാപ്പയായിരുന്നു. പുരസ്കാരം ബാപ്പയ്ക്ക് സമര്പ്പിക്കുന്നുവെന്നും സൗബിന് പറഞ്ഞു. ജയസൂര്യയും സൗബിനുമാണ് […]










