ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ്

തിരുവനന്തപുരം: പ്രമുഖ വസ്ത്ര സ്ഥാപനത്തിനായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാലിനെതിര നിയമനടപടി സ്വീകരിച്ചു തുടങ്ങിയതായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോര്‍ജ് പറ‍ഞ്ഞു. ഇതിന്‍റെ ആദ്യപടിയായി പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചതായും അവര്‍ വെളിപ്പെടുത്തി.

പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിക്കുന്ന രംഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നന്നതാണ്. മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്‍റെ എല്ലാ ഉല്‍പന്നങ്ങളും പവര്‍ ലൂമില്‍ നെയ്യുന്നതാണ്. എന്നാല്‍, പരസ്യത്തില്‍ ചര്‍ക്ക കാണിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും. ഇന്ത്യയില്‍ കൈത്തറി ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡ് ഓണം – ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു  ശോഭന ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖാദി ബോര്‍ഡിന്‍റെ പര്‍ദയ്ക്ക് മന്ത്രി കെ.ടി.ജലീല്‍ നിര്‍ദ്ദേശിച്ച പ്രകാരം ‘ജനാബാ’ എന്ന പേര് നല്‍കും. ‘സഖാവ്’ ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച്‌ ‘ജനാബ്’ ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. ‘ആദരണീയന്‍’ എന്നര്‍ത്ഥം വരുന്ന ഉറുദു വാക്കാണ് ജനാബെന്നും അതിന്‍റെ സ്ത്രീലിംഗമാണ് ‘ജനാബാ’ എന്നും അവര്‍ പറ‍ഞ്ഞു.

prp

Related posts

Leave a Reply

*