ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍  നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഡി.എ, ബോണസ് വിഷയത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍റെ സാന്നിധ്യത്തിന്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ബസ്സ് സമരം പിന്‍വലിച്ചത്.

പത്ത് വര്‍ഷമായി ബോണസ് പത്തൊമ്പത് ശതമാനമായിരുന്നു ബസ് തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. തിങ്കളാഴ്ച ജില്ലാ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകീട്ട് 6 മണിക്കാണ് അവസാനിച്ചത്. ഇരുപത് ശതമാനം ബോണസ് വര്‍ദ്ധിപ്പിച്ച്‌ കൊണ്ടുള്ള തീരുമാനത്തോടെയാണ് അനുരഞ്ജന ചര്‍ച്ച അവസാനിച്ചത്.

 

prp

Related posts

Leave a Reply

*