കണ്ണൂര്‍: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനിമുതല്‍ എല്ലാ കോളുകളും സൗജന്യം. നേരത്തെ ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി.
കേരള സര്‍ക്കിളുകളിലുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ താരീഫ് നിലവില്‍ വരും. ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും.
കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്‍ക്കിളാണ്. രാജ്യത്ത് ആദ്യമായി ഫോര്‍ജി സംവിധാനം ബി.എസ്.എന്‍.എല്‍. തുടങ്ങിയതും കേരളത്തിലാണ്.
