ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നടക്കുന്നത് വിവാഹങ്ങള്‍ക്കിടയിലാണ്. എത്രത്തോളം പുതുമ കൊണ്ടുവരാന്‍ സാധിക്കും എന്നാണു ആ സമയത്ത് ഓരോരുത്തരുടെയും ചിന്ത. മുമ്പ് വീട്ടുകാരാണ് വിവാഹം അടിച്ചു പൊളിക്കുന്നതെങ്കില്‍ ഇന്ന്‍ വധൂവരന്മാര്‍ തന്നെയായിരിക്കും.
വിവാഹ വേദിയില്‍ അഡാറ് ഡാന്‍സുമായി എത്തുന്ന വധുക്കളാണ് ഇന്ന് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നത്. അത്തരത്തിലൊരു യുവതിയുടെ കിടിലന്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാണം കുണുങ്ങലോ യാതൊരു പേടിയോ ഇല്ലാതെ കിടിലന്‍ നൃത്തവും വച്ചാണ് വധു വേദിയിലേക്ക് എത്തുന്നത്
दुल्हन ने किया अपनी शादी में किया धमाल
Posted by Dainik Bhaskar on Monday, February 12, 2018
ചുവപ്പു നിറത്തിലുള്ള ഡിസൈനര്‍ സാരിയും കുപ്പിവളകളുമൊക്കെയിട്ട് അസ്സലൊരു കൂളിങ് ഗ്ലാസും വച്ച് തകര്‍പ്പന്‍ ബോളിവുഡ് ഗാനത്തിനു ചുവടുവച്ചാണ് വധു വേദിയിലേക്കെത്തുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഉത്തരേന്ത്യന്‍ വിവാഹത്തില്‍ നിന്നുള്ള ദൃശ്യമാണവയെന്നു വ്യക്തമാണ്.
അടിപൊളി ഫാസ്റ്റ് നമ്ബറുകള്‍ക്കൊപ്പമാണ് കക്ഷി സ്വയം മറന്നു നൃത്തം ചെയ്യുന്നത്. വധുവിന്‍റെ നൃത്തം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം അവള്‍ക്കൊപ്പം ചുവടുകള്‍ വെക്കാനും ബന്ധുക്കളും സുഹൃത്തുക്കളും തയാറായി.

