സാനിയ പാകിസ്ഥാന്‍റെ മരുമകള്‍, അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം: ബിജെപി

ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്​. സാനിയ പാകിസ്ഥാന്‍റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന്​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ്​ ആവശ്യപ്പെട്ടു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ​ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ്​ മാലികി​ ഭാര്യയായ സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുള്ള പാക്കിസ്ഥാന്​ ശക്​തമായ സന്ദേശം നല്‍കാന്‍ സാധിക്കുമെന്ന്​ രാജാ സിങ്​ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ത്യന്‍ പൗരന്‍മാരുടെ വികാരം മനസ്സിലാക്കികൊണ്ട്​ പ്രവര്‍ത്തിക്കണമെന്നും ബി.ജെ.പി എം.എല്‍.എ വ്യക്​തമാക്കി.

prp

Related posts

Leave a Reply

*