ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ബിജെപി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ”ഏപ്രില്‍ 29ന് ബംഗലൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാനെന്നും രാജ്യത്തെ കൊളളയടിക്കുന്ന കള്ളനെന്നും വിളിച്ചു”, പരാതിയില്‍ പറയുന്നു. ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മോദിയുടെയും യെദ്യൂരപ്പയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മേവാനിയും പ്രകാശ് രാജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു.

 

prp

Related posts

Leave a Reply

*