കുറ്റ്യാടി : മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി പോലീസ് കണ്ടെത്തി. കുറ്റിപുറം കുന്നുംപുറത്താണ് സംഭവം. യൂണിറ്റില്‍ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
പട്ടാമ്ബി കുന്നത്ത് കുഴിയില്‍ മുഹമ്മദ് എന്നയാള്‍ക്ക് വാടകയ്ക്ക് കൊടുത്തതാണ് കെട്ടിടം. ശ്രീകുമാര്‍, ഷറഫുദ്ദീന് എന്നിവരാണ് കെട്ടിട ഉടമകള്‍.
ലഹരിവസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറിയാണ് പോലീസ് കണ്ടെത്തിയത്. നിരോധിത പുകയിലെ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചാണ് ഇവിടെ പാക്ക് ചെയ്യുന്നത്. ഇത് നിരവധി ജില്ലകളിലേക്കും എത്തിക്കാറുണ്ട്. പുകയില ലോഡ് വന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഇതോടെ ഫാക്ടറി ഉടമകള്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പുകയില പൊടിക്കാനും പാക്ക് ചെയ്യാനും ഫാക്ടറിയില്‍ സംവിധാനം ഉണ്ടായിരുന്നു. വിവിധ ഭാഷാ തൊഴിലാളികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ പാക്ക് ചെയ്ത് എത്തിക്കുന്നതും ഇവരാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.