ബംഗാളില്‍ ലക്ഷ്യം 25 സീറ്റുകള്‍; പണി തുടങ്ങി ബിജെപി…ഇറങ്ങുന്നത് കേന്ദ്രന്ത്രിമാര്‍

ബംഗാളില്‍ ലക്ഷ്യം 25 സീറ്റുകള്‍; പണി തുടങ്ങി ബിജെപി...ഇറങ്ങുന്നത് കേന്ദ്രന്ത്രിമാര്‍

ദില്ലി; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്‌ ബംഗാളില്‍ തന്ത്രം മെനഞ്ഞ് ബി ജെ പി. കഴിഞ്ഞ തവണ വിജയിച്ച 19 സീറ്റുകളെ കൂടാതെ 6 അധിക സീറ്റുകളാണ് ഇത്തവണ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പല സിറ്റിംഗ് സീറ്റുകളും ഇക്കുറി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ‘ടാര്‍ഗറ്റ്’ തീരുമാനിച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് പാര്‍ട്ടി കടക്കാനൊരുങ്ങുന്നതെന്ന് ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു.

ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*IndiaBy Rakhi
1

2014 മുതല്‍ ബി ജെ പിയും ആര്‍ എസ് എസും നടത്തിയ വ്യക്തമായ പദ്ധതിയുടെ ഫലമായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 2 ല്‍ നിന്നും 19 ലേക്കുള്ള ബി ജെ പിയുടെ കുതിപ്പ്. 25 സീറ്റ് ലക്ഷ്യം വെച്ചായിരുന്നു ബി ജെ പി അങ്കത്തിന് ഇറങ്ങിയതെങ്കിലും മമതയേയും തൃണമൂലിനേയും ഞെട്ടിച്ച പ്രകടനം അവര്‍ക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം 2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നായിരുന്നു ബി ജെ പി വിലയിരുത്തല്‍. പാര്‍ട്ടിയുടെ പ്രതീക്ഷ കുത്തനെ ഇരട്ടിപ്പിച്ച്‌ തൃണമൂലില്‍ നിന്ന് ബി ജെ പിയിലേക്ക് നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കാണ് സംഭവിച്ചത്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ വിശ്വസ്തര്‍ എന്ന് കണക്കാക്കിയിരുന്നവര്‍ പോലും ബി ജെ പിയില്‍ എത്തി.

2

എന്നാല്‍ ബി ജെ പിയുടെ കണക്ക് കൂട്ടല്‍ പാടെ തെറ്റിച്ച്‌ കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൂറ്റന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ വിട്ട് ബി ജെ പിയിലെത്തിയ പലരും ബിജെപിയെ കൈവിട്ട് തൃണമൂലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്ബോള്‍ 2019 ന്റെ ആവര്‍ത്തനം ബംഗാളില്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഇതിനായി കേന്ദ്ര മന്ത്രിമാരെ തന്നെയാണ് ബി ജെ പി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 2024ല്‍ വിജയിക്കാന്‍ സാധ്യതയുള്ളതും, കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് പിന്നിലായതുമായ മണ്ഡലങ്ങളും ലക്ഷ്യമിട്ടാകും പ്രവര്‍ത്തനങ്ങള്‍. ആകെയുള്ള 42 സീറ്റുകളില്‍ 25 സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

3

മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകളിലാണ് 2021 ല്‍ തങ്ങള്‍ തിരിച്ചടി നേരിട്ടത്. 2019ല്‍ വിജയിച്ച ലോക്‌സഭാ സീറ്റുകളില്‍ ചിലത് നിലനിര്‍ത്താനാകാതെ വന്നേക്കാം എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ കഴിഞ്ഞ തവണ പാര്‍ട്ടി നേതാക്കള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതും 2024 ല്‍ ജയസാധ്യത ഉണ്ടെന്ന് ഉറപ്പുള്ള മണ്ഡലങ്ങലിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. 25 സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇവയില്‍ സിറ്റിംഗ് സീറ്റുകളും ഉള്‍പ്പെടുന്നുണ്ട്, ബിജെപി നേതാവ് പറഞ്ഞു.

4

അടുത്ത തിരഞ്ഞെടുപ്പില്‍ പുരുളിയയിലും ജാര്‍ഗ്രാം ലോക്സഭ സീറ്റിലും തിരിച്ചടി നേരിടാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദു അഭയാര്‍ത്ഥി മതവിഭാഗമായ മതുവാസ് ആധിപത്യം പുലര്‍ത്തുന്ന പ്രദേശങ്ങളിലും ഞങ്ങള്‍ തിരിച്ചടി നേരിട്ടേക്കാം, നേതാവ് പറഞ്ഞു. പൗരത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ മതുവാസ് തങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍ പൗരത്വ ഭേഗതിയും എന്‍ആര്‍സിയും നടപ്പാക്കാന്‍ കഴിയാതിരുന്നതോടെ അവര്‍ അകന്നു. റാണാഘട്ടിലും ബോന്‍ഗവോണിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചേക്കില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*