അയോധ്യ രാമക്ഷേത്രത്തിന് തുടക്കമിട്ടതിന് പിന്നാലെ മാതാവ് കൗസല്യയ്ക്കും ക്ഷേത്രമുയരുന്നു; കെട്ടിടത്തിന്റെ മാതൃക പുറത്തുവിട്ട് ഛത്തീസ്ഗഢ് മുഖ്യമന്ത്രി


റായപൂര്‍ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്രത്തിന് തുടക്കമായതിന് പിന്നാലെ ശ്രീരാമന്റെ അമ്മ കൗസല്യയ്ക്കായും ക്ഷേത്രമുയരുന്നു. ഛത്തീസ്ഗഢിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മുഖ്യമന്ത്രി ഭൂപേഷ ബാഘല്‍ ഇതുസംബന്ധിച്ച്‌ പ്രഖ്യാപനം നടത്തി കഴിഞ്ഞു.

പുരാണത്തില്‍ പറയുന്നത് പ്രകാരം റായ്പൂരിനടുത്താണ് നിലവില്‍ ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 137.45 കോടി രൂപയാണ് വിലയിരുത്തുന്നത്. ക്ഷേത്ര മാതൃകയുടെ നാല് ത്രീഡി ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ജലാശയത്തിന് നടുക്കായാണ് ക്ഷേത്രം പണിയുന്നത്.

കുറുകെ പാലം നിര്‍മിച്ച്‌ ഇതിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. കൈകളില്‍ താങ്ങി നിര്‍ത്തുന്ന വിധത്തിലായിരിക്കും പാലത്തിന്റെ നിര്‍മാണവും. ക്ഷേത്ര നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ മാസംതന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

prp

Leave a Reply

*