യുവനടിക്കെതിരായ ആക്രമണം: ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്ര മേഖല

കൊച്ചിയില്‍ യുവനടിക്കുനേരേ നടന്ന ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് ചലച്ചിത്ര മേഖല. നടൻമാരായ ഇന്നസെന്റ്, മുകേഷ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവീനോ തോമസ് നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രജീഷ വിജയൻ ചലച്ചിത്ര സംവിധായകരായ പ്രിയദർശൻ, ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ്, ലിജോ ജോസ് പെല്ലിശേരി, മേജർ രവി തുടങ്ങി നിരവധി പേരാണ് നടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഒട്ടേറെപ്പേര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണവും കടുത്ത നടപടിയും വേണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നടനും കൊല്ലം എംഎൽഎയുമായ മുകേഷും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*