Asus ZenFone Live ഇപ്പോള്‍ 7999 രൂപയ്ക്ക് സ്വന്തമാക്കാം

അസൂസിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് Asus ZenFone Live. ഇപ്പോള്‍ ഈ ഫോണുകളുടെ വില കുത്തനെക്കുറച്ചിരിക്കുകയാണ് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് 7999 രൂപയ്ക്ക് ലഭിക്കുന്നതാണ് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം .

5 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .720* 1280 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Qualcomm Snapdragon 400 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത്. Android 6.0 മാര്‍ഷ്മലോയിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്‍റെ ആന്തരിക സവിശേഷതകളാണ്. 13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും, കൂടാതെ 5 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ആണ് ഇതിനുള്ളത് . 120.00 ഗ്രാം ആണ് Asus ZenFone Live ന്‍റെ ഭാരം. കൂടാതെ 2650mAh ന്‍റെ  നോണ്‍ റിമൂവബിള്‍ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .

prp

Related posts

Leave a Reply

*