ദിസ്പൂര്‍: പോലീസ് സ്റ്റേഷനില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അസമിലെ ഹാജോയിലാണ് രാജ്യത്തെ നടുക്കിയ പീഡനം. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസ് എന്ന പോലീസുദ്യോഗസ്ഥനാണ് സ്റ്റേഷനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്തെത്തി. ജനങ്ങളുടെ സംരക്ഷകരാകേണ്ട പോലീസുദ്യോഗസ്ഥന് തന്നെ ഇത്തരമൊരു ഹീനപ്രവര്‍ത്തി ചെയ്തത് പൊറുക്കാനാവില്ലെന്നും പ്രതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.