പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യന്‍ സ്​ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്​. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്​റ്റ്​ലിയാണ്​ ഇക്കാര്യം ത​​​ന്‍റെ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ അറിയിച്ചത്​.

കുറച്ചു ദിവസങ്ങള്‍ക്ക്​ മുമ്പ്​ അരവിന്ദ്​ സുബ്രഹ്​മണ്യന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ താനുമായി കൂടിക്കാഴ്​ച നടത്തിയെന്നും കുടുംബപരമായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതിനാല്‍ യു.എസിലേക്ക്​ മടങ്ങേണ്ടതുണ്ടെന്ന്​ അറിയിച്ചതായും അരുണ്‍ ജെയ്​റ്റ്​ലി വ്യക്തമാക്കി. വ്യക്തിപരവും ഏറെ പ്രധാനവുമാണ്​ അ​േദ്ദഹം പറയുന്ന കാരണങ്ങള്‍. അത്​ അംഗീകരിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്നും മന്ത്രി കുറിച്ചു.

2014 ഒക്​ടോബറിലാണ്​ അരവിന്ദ്​ സുബ്രഹ്​മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവായി നിയമിതനാവുന്നത്​. മൂന്ന്​ വര്‍ഷമായിരുന്നു കാലാവധി. അത്​ 2017 ഒക്​ടോബര്‍ 16ന്​ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്​തംബറില്‍​ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടുകയായിരുന്നു.

സൂക്ഷ്​മ സാമ്പത്തിക കാര്യങ്ങളിലും പ്രാഥമിക ചുമതലകള്‍ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക്​ ഉപദേശം നല്‍കുന്നതും സാമ്പത്തിക സര്‍വ്വെ, അര്‍ദ്ധ വാര്‍ഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും​ മുഖ്യ സാമ്ബത്തിക ഉപദേഷ്​ടാവാണ്​. റിസര്‍വ്​ ബാങ്ക്​ ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന്​ രഘു​റാം രാജന്‍ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ്​ സുബ്രഹഹ്​മണ്യന്‍ സ്​ഥാനമേറ്റത്​.​

 

prp

Related posts

Leave a Reply

*