ന്യൂഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അരവിന്ദ് സുബ്രഹ്മണ്യന് വിഡിയോ കോണ്‍ഫറന്‍സിലൂടെ താനുമായി കൂടിക്കാഴ്ച നടത്തിയെന്നും കുടുംബപരമായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതിനാല്‍ യു.എസിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വ്യക്തിപരവും ഏറെ പ്രധാനവുമാണ് അേദ്ദഹം പറയുന്ന കാരണങ്ങള്‍. അത് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കുറിച്ചു. 2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യന് […]

