അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയില്‍; അവസാന ദിനം ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വമ്ബന്‍ കൈമാറ്റങ്ങള്‍

ലോകഫുട്ബോളിനെ കീഴ്മേല്‍ മറിച്ച്‌ മറ്റൊരു ട്രാന്‍സ്ഫര്‍ ജാലകത്തിന് തിരശീല വീഴുമ്ബോള്‍ കൂടുമാറ്റം നടത്തിയത് വമ്ബന്‍ താരങ്ങള്‍.

ക്ലബ്ബുകള്‍ തമ്മില്‍ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയില്‍ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാന്‍സ്ഫര്‍ ജാലകം ഈ വര്‍ഷം ഫുട്ബോള്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day

ഈ ട്രാന്‍സ്ഫര്‍ ജാലത്തില്‍ അവസാന ദിനത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അര്‍ജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എന്‍സോ ഫെര്‍ണാണ്ടസ്. പോര്‍ച്ചുഗല്‍ ക്ലബായ ബെന്‍ഫിക്കയില്‍ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി സൈന്‍ ചെയ്തത് 120 മില്യണ്‍ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യന്‍ രൂപ). ഫുട്ബോള്‍ താരകൈമാറ്റ വിപണിയില്‍ ഏറ്റവും വലിയ ആറാമത്തെ ഉയര്‍ന്ന തുകയാണ് എന്‍സോയ്ക്ക് വേണ്ടി ചെല്‍സി ചിലവഴിച്ചത്. ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എട്ട് താരങ്ങളെയാണ് ചെല്‍സി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യണ്‍ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യന്‍ രൂപ)

ജമ്മു കശ്‌മീര്‍ മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സില്‍

ഇംഗ്ലീഷ് ഫുട്ബോളില്‍ ചെല്‍സിയുടെ മധ്യനിര താരം ജോര്‍ജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടന്‍ഹാമില്‍ നിന്ന് മാറ്റ് ഡോഹെര്‍ത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേണ്‍ മ്യൂണിക്കില്‍ നിന്ന് മാര്‍സെല്‍ സാബിസ്റ്റര്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്ബ്യന്‍സ് ലീഗ് ജേതാവ് കെയ്‌ലര്‍ നവാസ് പിഎസ്ജിയില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബില്‍ നോട്ടിന്‍ഹാമില്‍ ചേര്‍ന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ ജാവ ക്യാന്‍സലോ ബയേര്‍ണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യന്‍ ഫുട്ബോളില്‍ മുന്‍ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങള്‍ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്ബോളിലും സമാനമായി ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിനത്തില്‍ താരകൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

prp

Leave a Reply

*