ബെയ്ജിംഗ്: വെറും ഒരു ലക്ഷം രൂപയ്ക്ക് ആജീവനാന്തം അടിച്ചു ഫിറ്റാവാനുള്ള മദ്യം വീട്ടിലെത്തിയെങ്കിലോ? സ്വപ്നമല്ല മദ്യപന്മാര്‍ക്കായി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ജിയാങ് ഷിയാവോ ബൈ എന്ന ചൈനീസ് മദ്യകമ്പനിയാണ്.
ചൈനയില്‍ എല്ലാ വര്‍ഷവും നവംബര്‍ 11 ന് നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവലായ ഡബില്‍ ഇലവനോട് അനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പിച്ച ഓഫര്‍ കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 99 പേര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.
ചോളം ഉപയോഗിച്ച് തയ്യാറാക്കുന്ന ബൈജിയു എന്ന മദ്യമാണ് ഉപഭോക്താക്കള്‍ക്ക് ആജീവനാന്തകാലം ലഭിക്കുക. 12 മദ്യക്കുപ്പികള്‍ അടങ്ങുന്ന 12 പെട്ടി മദ്യമാണ് ഓരോ മാസവും ലഭിക്കുക. ഇ കൊമേഴ്സ് സൈറ്റായ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം വീട്ടിലെത്തും. പണം കൊടുത്ത് ബുക്ക് ചെയ്ത വ്യക്തി അഞ്ച് വര്‍ഷത്തിനിടയ്ക്ക് മരിച്ചു പോയാല്‍ തുടര്‍ന്ന് അവരുടെ കുടുംബത്തിന് കമ്പനി മദ്യം നല്‍കും.
