പൈനാപ്പിള്‍; ഗുണങ്ങളറിഞ്ഞു കഴിക്കാം…

പൈനാപ്പിള്‍ മധുരമുള്ള ഒരു ഫലമാണ് . ചര്‍മ്മത്തിന്‍റെയും മുടിയുടെയും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ വളരെ നല്ലതാണ്. പൈനാപ്പിളില്‍ നിരവധി ഗുണങ്ങള്‍  അടങ്ങിയിരിക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നത് വഴി ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റെുകള്‍ ലഭിക്കുന്നു.

1.  ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

2. ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.

3.  പൈനാപ്പിള്‍ ജ്യൂസ്    ആഴ്ചയില്‍ മൂന്ന് തവണ   കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

 

4.  ദഹന പ്രക്രീയ സുഖമമാകുനതിന്നു പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള  നാരുകള്‍ സഹായിക്കും.

5. പൈനാപ്പിള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും.

6. പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

7. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നു.

8. കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിക്കുനത് നല്ലതാണു.

9. ചുണ്ടുകള്‍ വിണ്ടുകീറുന്നത് മാറാനും പൈനാപ്പിള്‍ സഹായിക്കും.

10. മുടി കൊഴിച്ചില്‍ മാറാന്‍ ആഴ്ചയില്‍ മൂന്നു തവണ പൈനാപ്പിള്‍ ജൂസ് കഴിക്കുക. മുഴി കൊഴിച്ചില്‍ മാറി മുടി തഴച്ച്‌ വളരും.

11. നഖങ്ങള്‍ വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന്‍ പൈനാപ്പിള്‍ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കുക.

12. സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്നത്തിനും പൈനാപ്പിള്‍ പരിഹാരമാണ്.

prp

Related posts

Leave a Reply

*