സാമൂഹ്യമാധ്യമങ്ങള്‍ നിയന്ത്രണരേഖയ്ക്കപ്പുറം:​ ഹരീഷ്​ സാല്‍വെ

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളുടെ ​കടന്നുകയറ്റം ഭീകരമാണെന്നും അതില്‍ നിയന്ത്രണം വേണമെന്നും പ്രമുഖ അഭിഭാഷകന്‍ ഹരീഷ്​ സാല്‍വെ. കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്​ ഗൗരവമായ വിഷയമാണെന്നും സാല്‍വെ സുപ്രീംകോടതിയില്‍ അറിയിച്ചു.

മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക്​ നിയന്ത്രണം കൊണ്ടുവരണമെന്ന്​ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്​ നരിമാനും കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍  ​നടന്ന കൂട്ടമാനഭംഗകേസി​​ന്‍റെ  വിചാരണക്കിടയാണ്​ അതിരുകടക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക്​ കടിഞ്ഞാണിടണമെന്ന്  ​കോടതിയില്‍ ആവശ്യപ്പെട്ടത്​.

ട്വിറ്റര്‍ അങ്ങേയറ്റം അസഭ്യമായി കൊണ്ടിരിക്കയാണ്​. അധിക്ഷേപങ്ങള്‍ മാത്രമായപ്പോള്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട്​ പൂര്‍ണമായും ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

 

prp

Related posts

Leave a Reply

*