അഭിമന്യു വധക്കേസ്; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

അഭിമന്യു വധക്കേസില്‍ കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായി സൂചന.

കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടെ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നുവേന്നാണ് പോലീസിനു ലഭിച്ച വിവരം. കൊച്ചിയില്‍നിന്നും റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയത് നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന് പിടിക്കപ്പെട്ടവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്. കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിന് വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാനും ആലോചനയുണ്ട്.

prp

Related posts

Leave a Reply

*