വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങള്‍

വീടുനിർമ്മാണ വസ്തുക്കളുടെ വിലയും പണിക്കാരുടെ കൂലിയുമെല്ലാം മാറി മാറി കൊണ്ടിരിക്കുകയാണ്. അതിനാൽ ബജറ്റിനെക്കാൾ അല്പം തുക കൂടുതൽ കൈയില്‍ കരുതുന്നതാണ് ഉത്തമം. നല്ല ഇന്റീരിയറിന് ആദ്യം വേണ്ടത് ഒരു നല്ല ഫ്ലോർ പ്ലാനാണ്. പണി തുടങ്ങുന്നതിന് മുമ്പേ തന്നെ ഓരോയിടത്തും ഇടേണ്ട ടൈലുകളും ഗ്രാനൈറ്റും തീരുമാനിച്ചിരിക്കണം. ബാത്ത്റൂമുകളില്‍ മാറ്റ് ഫിനിഷ് ആണ് നല്ലത്.

ലൈറ്റിങ്ങ് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. ചുമരുകളിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്ങ്. ചൂട് കുറയ്ക്കാന്‍ മുറികൾക്ക് നല്കുന്ന ഉയരം കൂട്ടിയാല്‍ മതിയാകും. അതായത് ഒരു 13 അടിയാക്കിയാൽ വേനല്‍ക്കാലത്ത് ചൂട് കുറയ്ക്കാം, മാത്രവുമല്ല ഇത് കൂടുതൽ സ്ഥലം തോന്നിപ്പിക്കുകയും ചെയ്യും.

ഫർണിഷിങ്, ഫ്ലോറിങ്, ജനാലകൾ, കർട്ടൻ തുടങ്ങിയവയിൽ അനുയോജ്യമായ നിറങ്ങൾ പരീക്ഷിക്കാം. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് കയറുമ്പോൾ കാണുന്ന നിറങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകണം.

 

prp

Leave a Reply

*