പാര്‍ലമെന്റില്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. ചോദ്യോത്തരവേളയില്‍ തന്നെ ചര്‍ച്ച തുടങ്ങണം എന്ന സ്പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിക്കാനാണ് സാധ്യത. ചര്‍ച്ച തുടങ്ങിയാല്‍ പ്രധാനമന്ത്രി ഇടപെട്ട് സംസാരിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് തുടക്കത്തില്‍ തന്നെ സംസാരിക്കാന്‍ അവസരം നല്‍കണം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും വിട്ടു വീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.