എല്‍ഡിഎഫ് നേതാവും ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ഫ്ലക്സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം നീളമുള്ള ഫ്ലക്സാണ് കീറിയെടുത്ത ശേഷം കത്തിച്ചിരിക്കുന്നത്. പിണറായിയുടെ രാഷ്ട്രീയചരിത്രം ആലേഖനം ചെയ്ത ഫ്ലക്സായിരുന്നു ഇത്.
ഈ സംഭവത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഫ്ലക്സുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ വീണ്ടും ഫ്ലക്സ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. പാലുണ്ട, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുപക്ഷവും പോസ്റ്ററുകള്‍ നിശിപ്പിച്ചതായി ആരോപണം ഉന്നയിച്ചിരുന്നു.
