‘പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നു, സുഡാനി ടീമിനും നന്ദി’: സൗബിന്‍ ഷാഹിര്‍

കൊച്ചി: മികച്ച നടനുള്ള പുരസ്‌കാര നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സൗബിന്‍ ഷാഹിര്‍. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ പ്രകടനത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സുഡാനിയില്‍ അവതരിപ്പിച്ചത്.

‘സുഡാനി ടീമിന് നിരവധി അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം. ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസില്‍ സാറിന്‍റെ അടുത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി എന്നെ ചേര്‍ത്തത് ബാപ്പയായിരുന്നു. പുരസ്‌കാരം ബാപ്പയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സൗബിന്‍ പറഞ്ഞു. ജയസൂര്യയും സൗബിനുമാണ് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് പങ്കിട്ടത്.

സൗബിന്‍റെ പുരസ്‌കാര നേട്ടത്തെ കൂടാതെ മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം, സുഡാനി ഫ്രെം നൈജീരിയയിലൂടെ സക്കരിയ മുഹമ്മദും മോസിന്‍ പെരാരിയും, മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം സംവിധായകന്‍ സക്കറിയ, മികച്ച സ്വഭാവ നടിക്കുളള പുരസ്‌കാരം സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പങ്കിട്ടു.

prp

Related posts

Leave a Reply

*