വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യം ലോ​ഞ്ചി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍ ച​ത്ത പ​ല്ലി

ന്യൂഡല്‍ഹി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യം ലോ​ഞ്ചി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍ ച​ത്ത പ​ല്ലി​യെ കണ്ടെത്തിയെന്നു പ​രാ​തി. ഡ​ല്‍​ഹി വിമാനത്താവളത്തിലാണ്  ഈ മാസം 18 ന് ​ന​ട​ന്ന സം​ഭ​വം സം​ബ​ന്ധി​ച്ച്‌ ഒരു യാ​ത്ര​ക്കാ​രന്‍ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഇതുവരെയും യാതൊരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ല്‍​നി​ന്ന് ബം​ഗളൂ​രു സ്വ​ദേ​ശി വാ​ങ്ങി​യ മ​ഫി​നി​ലായിരുന്നു പ​ല്ലി​യെ ക​ണ്ട​ത്. പി​ന്നാ​ലെ ഛര്‍​ദി​ക്കാ​ന്‍ ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യാത്ര​ക്കാ​ര​നെ പ​രി​ശോ​ധി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡോ​ക്ട​ര്‍ ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ല്‍ വി​വ​രം നല്‍കി. പ​ല്ലി​യെ കി​ട്ടി​യ ഉ​ട​ന്‍ യാ​ത്ര​ക്കാ​ര​ന്‍ ഇ​ത് സം​ബ​ന്ധി​ച്ചു ടെ​ര്‍​മി​ന​ല്‍ മാ​നേ​ജ​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഭ​ക്ഷ​ണം ന​ശി​പ്പി​ക്കാ​നാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​ത്.

ച​ത്ത പ​ല്ലി ഉ​ള്‍​പ്പെ​ട്ട ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത പ്രീ​മി​യം ലോ​ഞ്ച് സ്വ​കാ​ര്യ വ​സ്തു​വാ​ണെ​ന്നും ഇ​ത് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​പ്പ​റേ​റ്റ​റു​ടെ കീ​ഴി​ല്‍ വ​രി​ല്ലെ​ന്നു​മാ​ണ് ഡ​ല്‍​ഹി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​ന്‍റെ പ്രതിക​ര​ണം. ച​ത്ത പ​ല്ലി​യെ കി​ട്ടി​യ ഭ​ക്ഷ​ണം പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചെ​ടു​ത്തി​രു​ന്നെ​ന്നും കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഐ​ജി​ഐ​എ ഡി​സി​പി സ​ഞ്ജ​യ് ഭാ​ട്ടി​യ പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*