ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ചില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്നു പരാതി. ഡല്‍ഹി വിമാനത്താവളത്തിലാണ് ഈ മാസം 18 ന് നടന്ന സംഭവം സംബന്ധിച്ച് ഒരു യാത്രക്കാരന് പരാതി ഉന്നയിച്ചത്. ഇതുവരെയും യാതൊരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുണ്ട്. വിമാനത്താവളത്തിലെ ലോഞ്ചില്‍നിന്ന് ബംഗളൂരു സ്വദേശി വാങ്ങിയ മഫിനിലായിരുന്നു പല്ലിയെ കണ്ടത്. പിന്നാലെ ഛര്ദിക്കാന് ആരംഭിച്ചതിനെ തുടര്‍ന്ന് ഇയാളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരനെ പരിശോധിച്ച വിമാനത്താവളത്തിലെ ഡോക്ടര്‍ ഇതു സംബന്ധിച്ചു പോലീസില്‍ വിവരം നല്കി. പല്ലിയെ […]

