പാചക വാതക വില കുതിക്കുന്നു: സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപ കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.

മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഒരു സൈഡില്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുമ്പോള്‍ മറു സൈഡില്‍ കൂടി പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.

prp

Related posts

Leave a Reply

*