രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവം; ബിജെപി ഏരിയ പ്രസിഡന്‍റ് അറസ്റ്റില്‍

കൊച്ചി : ശബരിമല ദര്‍ശനത്തിനായി എത്തിയ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭത്തില്‍ ബിജെപി ഏരിയ പ്രസിഡന്‍റ് ബിജുവിനെ എറണാകുളം സൗത്ത് പൊലീസ്‌അറസ്റ്റ് ചെയ്തു .

ബിഎസ്‌എന്‍എല്ലിന്‍റെ ഔദ്യോഗിക ക്വാര്‍േട്ടഴ്‌സാണ് ആക്രമികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതില്‍ പ്രധിഷേധിച്ച്‌ അടിച്ചു തകര്‍ത്തത് . രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണവും കസേരയും ഗ്യാസ് സിലിണ്ടറും എല്ലാം അക്രമികള്‍ വീടിനു പുറത്തേക്ക് വലിച്ചെറിഞ്ഞു .

ശബരിമല ദര്‍ശനത്തിന് ആയി രഹന ഫാത്തിമ പോയ സമയത്ത് അക്രമികള്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയായിരുന്നു .

prp

Related posts

Leave a Reply

*