കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡബ്ള്യു സി സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ നിലപാടുമായി താര സംഘടനയായ അമ്മയുടെ സെക്രട്ടറി നടന്‍ സിദ്ധിഖ് രംഗത്ത്.
ഡബ്ല്യുസിസി നടത്തിയ പരാമര്‍ശങ്ങള്‍ ബാലിശമാണെന്നും അടിസ്ഥാന രഹിതവുമാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനാ പിരിച്ചുവിടാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജനറല്‍ ബോഡിയില്‍ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു. അതേസമയം ദിലീപ് അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെന്നും സിദ്ധിഖ് വെളിപ്പെടുത്തി.
ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്ന് നടി രേവതി പറഞ്ഞിരുന്നു. എന്നാല്‍ അമ്മ എന്ന സംഘടന നടീനടന്മാരുടേതാണെന്നും നടിമാര്‍ എന്ന് വിളിച്ചെങ്കില്‍ അതില്‍ ആക്ഷേപമില്ലെന്നും സിദ്ധിഖ് പറഞ്ഞു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന് പ്രസിഡണ്ട് മോഹന്‍ലാലിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ തീരുമാനം മോഹന്‍ലാല്‍ മാത്രം കൈക്കൊണ്ടതല്ലെന്ന് നടന്‍ ജഗദീഷും വ്യക്തമാക്കിയിരുന്നു. അമ്മ സംഘടനയില്‍ നിന്നും രാജിവെച്ച് പുറത്തുപോയ നടിമാരെ സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു. മാത്രമല്ല സംഘടനക്കെതിരായി അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും സിദ്ധിഖ് പറഞ്ഞു.
