ലൈംഗിക ആരോപണം ചുമത്തപ്പെട്ട ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിക്കെതിരായി സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.
സരിതയുടെ ആരോപണങ്ങളെ വിശ്വസിക്കാതെയിരിക്കണമെന്നില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മാപ്പുപറയാന്‍ തയ്യാറാകണം. മുഖ്യമന്ത്രിക്ക് നേരെ ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വി.എസ്. പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കുമെന്ന് പറഞ്ഞ് ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് മുഖ്യമന്ത്രി സീറ്റ് വാങ്ങി നല്‍കിയെന്നും വി.എസ് ആരോപിച്ചു. ജീവിതമാര്‍ഗത്തിനായി തന്നെ സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്കാന് കേരളത്തിലെ സ്ത്രീ സമൂഹം തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.