മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമകളുടെ റിലീസുകള്‍ക്ക് വേണ്ടി ആഘോഷം നടത്തുന്നതിനെക്കാള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനായിരുന്നു ആരാധകരുടെ പദ്ധതികള്‍.
പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് മമ്മൂട്ടിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ പാതിരാത്രി ആശംസകളുമായെത്തിയ ഫാന്‍സിനെ നിരാശപ്പെടുത്താതെ മമ്മൂക്കയുടെ സ്നേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
Fan craze 🙏🙌 #megastar fans wishing birthday to #Mammookka in front of his house 💙 #happybirthdaymammukka
Posted by Mammookka on Thursday, September 6, 2018
പിറന്നാളിന് മുന്നോടിയായി ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിരവധി ആഘോഷ പരിപാടികളാണ് നടക്കുന്നത്. അക്കൂട്ടത്തില്‍ ചിലര്‍ പാതിപാത്രി തന്നെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലേക്കും എത്തിയിരുന്നു. പാട്ട് പാടിയും നൃത്തം ചെയ്തും പലരും തങ്ങളുടെ ആശംസകള്‍ അറിയിച്ചിരുന്നു. ഈ സമയം മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ 12 മണി കഴിഞ്ഞതോടെ മമ്മൂട്ടി വീട്ടിലേക്ക് എത്തിയിരുന്നു.
വീട്ടിലേക്ക് വന്ന് കയറിയ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്തോടെ ആരാധകര്‍ ഇളകി മറിയുകയായിരുന്നു. ആഘോഷ പരിപാടികള്‍ തുടങ്ങുന്നതിന് മുന്‍പ് ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയ മമ്മൂട്ടി കേക്ക് വേണോ എന്ന് ചോദിച്ചിരുന്നു. വേണമെന്ന് ഒറ്റ വാക്കില്‍ ആരാധകര്‍ക്ക് പിന്നീട് കേക്ക് പുറത്തെത്തിച്ച് നല്‍കിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി മമ്മൂട്ടി ഫാന്‍സ് പുറത്ത് വിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാനും ആരാധകരെ അഭിസംബധോന ചെയ്യാന്‍ പുറത്തെത്തിയിരുന്നു.
Fan craze 🙏🙌 #megastar fans wishing birthday to #Mammookka in front of his house 💙 #happybirthdaymammukka
Posted by Mammookka on Thursday, September 6, 2018
താരങ്ങളുടെ പിറന്നാള്‍ പലവിധത്തിലാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ പേരില്‍ കാരുണ്യ പ്രവര്‍ത്തികളടക്കം ചെയ്യാനും ആരാധകര്‍ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസകളും തരംഗമായി മാറിയിരിക്കുകയാണ്.

