ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോതി തള്ളി.

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.

നേരത്തേ, സെഷന്‍സ് കോടതിയും ഇതേ ആവശ്യത്തില്‍ ദിലീപിന്‍റെ ഹര്‍ജി തള്ളിയിരുന്നു.

 

 

 

 

prp

Related posts

Leave a Reply

*