ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും പ്രശ്‌നമല്ല: മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാര്‍ട്ടൂണിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി തന്നെയാണ് സമ്മാനിച്ചത്. ഇതിന്‍റെ ഒരു ഉദാഹരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു

prp

Related posts

Leave a Reply

*