കെവിന്‍ വധം: ശബ്​ദസാമ്പിള്‍ ശേഖരണ ആവശ്യം ഇന്ന്​ പരിഗണിക്കും

ഏ​റ്റു​മാ​നൂ​ര്‍: കെ​വി​ന്‍ കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ല്ലം തെ​ന്മ​ല ഒ​റ്റ​യ്ക്ക​ല്‍ ഷാ​നു ചാ​ക്കോ​യു​ടെ ശ​ബ്​​ദ സാ​മ്ബി​ള്‍ എ​ടു​ക്ക​ണ​മെ​ന്ന അന്വേഷ​ണ​ സം​ഘ​ത്തിന്‍റെ ആ​വ​ശ്യം ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്​ മജിസ്‌ട്രേ​റ്റ് കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

കെ​വിന്‍റെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യ പ്ര​തി പൊ​ലീ​സു​കാ​രു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന്‍റെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കാ​നാ​ണ് ശ​ബ്​​ദ​സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ സമീപി​ച്ച​ത്.

കെ​വിന്‍റെ ബ​ന്ധു അ​നീ​ഷ്, ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ന്‍ എ.​എ​സ്.​ഐ ബി​ജു എ​ന്നി​വ​രു​മാ​യി ഷാ​നു ചാ​ക്കോ ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

prp

Related posts

Leave a Reply

*