അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് വിവാഹമോതിരം സംഭാവന നല്‍കി വീട്ടമ്മ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് വീട്ടമ്മ വിവാഹമോതിരം സംഭാവന നല്‍കി. മരടിലെ തട്ടാരിട്ട സ്വദേശി സുബൈറിന്റെ ഭാര്യ സജ്‌നയാണ് തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. തൃപ്പൂണിത്തുറ എം.എല്‍.എ എം സ്വരാജാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ ഒരു ലക്ഷം രൂപയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ എസ്.എഫ്.ഐ നേതാവ് അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. താര ദമ്ബതികളായ ആഷിക് അബുവും റിമ കല്ലിങ്കലും ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

എം സ്വരാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സമൂഹം ഏക മനസോടെ രംഗത്തിറങ്ങിക്കഴിഞ്ഞതിന്റെ വാര്‍ത്തകളാണെങ്ങും. അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് മകനെ നഷ്ടമായപ്പോള്‍ ലക്ഷക്കണക്കിന് മാതാപിതാക്കള്‍ക്ക് അവന്‍ പ്രിയപുത്രനായി മാറി .

മരടിലെ തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്ന തന്റെ വിവാഹമോതിരമാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്‍റെ വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം ആ കുടുംബത്തെ സഹായിക്കാനായി സംഭാവന ചെയ്യാന്‍ സജ്ന തീരുമാനിക്കുകയായിരുന്നു.
സുബൈറിന്‍റെയും സജ്നയുടെയും മകള്‍ അന്‍സിയയില്‍ നിന്നും ഞങ്ങള്‍ മോതിരം ഏറ്റുവാങ്ങി .

prp

Related posts

Leave a Reply

*