കോട്ടയം: കെവിന് വധ ഗൂഢാലോചനയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന ചാക്കോ. നീനുവിന് മാനസിക പ്രശ്നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭത്താവും മകനും താനും കുറ്റക്കാരല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് രഹ്ന പറഞ്ഞു.
നീനുവിനെ ചികിത്സ നല്‍കിയിട്ടുണ്ട്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നു എന്ന ആരോപണം അസത്യമാണ്. കെവിനുമായി അടുപ്പമുണ്ടെന്ന് മകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും വിവാഹം നടത്തിയേനെ എന്നും രഹ്ന വ്യക്തമാക്കി.
നീനുവിനെ കാണാന്‍ കോട്ടയത്ത് പോയിരുന്നുവെങ്കിലും കരഞ്ഞ് പറഞ്ഞിട്ടും കെവിനും അനീഷും മകളെ കാണിക്കാന്‍ കൂട്ടാക്കിയില്ല. നീനുവിന് ഇരുപതാം ജന്മദിനത്തിന് സ്കൂട്ടറും കഴിഞ്ഞ തവണ ഡയമണ്ട് നെക്ലസും മോതിരവും വാങ്ങി നല്‍കിയിരുന്നു. നെക്ലസും മോതിരവും ഇപ്പോള്‍ കാണുന്നില്ലെന്നും രഹ്ന ആരോപിച്ചു.
മകന് ഷാനു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞിരുന്നില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ ഉണ്ടായിരുന്നുവെന്നും രഹ്ന പറഞ്ഞു
![prp](https://keralaviews.com/wp-content/uploads/2015/03/AMC-AD-3.jpg)