രാ​ഹു​ല്‍ ഗാ​ന്ധി മ​ന്ദ​ബു​ദ്ധി​യെ​ന്ന് ബി​ജെ​പി എം​പി

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ന്ദ​ബു​ദ്ധി​യെ​ന്ന് ബി​ജെ​പി എം​പി. ദു​ര്‍​ഗ് മ​ണ്ഡ​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി സ​രോ​ജ് പാ​ണ്ഡേ​യാ​ണ് രാ​ഹു​ലി​നെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പാ​ണ്ഡേ രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച​ത്.

നാ​ര​ങ്ങ ജ്യൂ​സ് വി​റ്റി​രു​ന്ന​യാ​ളാ​ണ് കോ​ക്ക​കോ​ള ക​മ്പനി​ക്ക് തു​ട​ക്ക​മി​ട്ട​തെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യുടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു പാ​ണ്ഡേ​യു​ടെ പ​രാ​മ​ര്‍​ശം.

രാ​ഹു​ല്‍ ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ഒ​രു പ്രാ​യ​മു​ണ്ട്. നാ​ല്‍​പ​തു വ​യ​സി​ന് ശേ​ഷ​വും ഇ​തി​ന് സാ​ധി​ക്ക​ത്ത​വ​രെ മ​ന്ദ​ബു​ദ്ധി എ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കു​ക​യെ​ന്നും സ​രോ​ജ് പാ​ണ്ഡേ ചോ​ദി​ച്ചു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ​യും സ​രോ​ജ് പാ​ണ്ഡേ വി​വാ​ദ പ്ര​സ്താ​ന​ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ഇ​നി​യും ക​ണ്ണു​രു​ട്ടി​യാ​ല്‍ വീ​ട്ടി​ല്‍​ക്ക​യ​റി ആ ​ക​ണ്ണു​ക​ള്‍ ചൂ​ഴ്ന്നെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു സ​രോ​ജ് പാ​ണ്ഡേ​യു​ടെ പ്ര​സ്താവ​ന.

prp

Related posts

Leave a Reply

*