എളമരം കരീം സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം:സിപിഐ എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.

എളമരം  കരീം 1971ല്‍ കെഎസ്‌എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സിപിഐഎം, സിഐടിയു എന്നീ സംഘടനകളില്‍ അംഗമായി.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു.

1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്‍റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സിഐടിയുവിന്‍റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*