കോട്ടയം: കോട്ടയം : കെവിന്‍ ജോസഫിന്‍റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെയാണ് ഇന്ന് കോടതില്‍ ഹാജരാക്കുക.
കേസിലെ പ്രധാന പ്രതികളായ ഇവര്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ പോലീസ് ചോദ്യംചെയ്‌ത് വരികയാണ്. ഇതോടെ, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഗൂഢാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും.
ഇതിനിടെ കേസില്‍ റിമാന്‍ഡിലായ റിയാസ്, നിയാസ്, ഇഷാന് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

