യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍

ഉത്തര്‍പ്രദേശ്: യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വാരാണസിയില്‍ ബിജെപി എംഎല്‍എ അറസ്‌റ്റിലായി. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ്‌ കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്. കനയ്യലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

റൂമിലേക്ക് കയറിയപ്പോള്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ യുവതി ശബ്ദം വെച്ച്‌ ആളെ കൂട്ടുകയായിരുന്നു. പിന്നീട് എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച്‌ അറിയിച്ചപ്പോള്‍ പോലീസ് എത്തുകയായിരുന്നു. ഉന്നാവോ ബലാല്‍സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവ് കൂടി ബലാല്‍സംഗ കേസില്‍ അറസ്റ്റിലാകുന്നത്.

ബദോഹി ബിജെപി മുന്‍ ജില്ലാ പ്രസിഡന്റാണ് കനയ്യ ലാല്‍.

prp

Related posts

Leave a Reply

*