തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ഒന്നാം പ്രതി ഉമേഷ്. തെളിവെടുപ്പിനായി ചോദ്യം ചെയ്തപ്പോഴാണ് ഉമേഷ് ഇത്തരത്തില്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഉമേഷിന്റെ പനന്തുറയിലെ വീട്ടില്‍നിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകള്‍ ശേഖരിച്ചു. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടല്‍ക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കരമന ആറ്റിലും അന്വേഷണസംഘം മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചു പരിശോധനകള്‍ നടത്തിവരികയാണ്.

